കൂത്താട്ടുകുളം: പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മയും വെങ്കലം നേടി മകളും.തൃശൂര്‍ വി.കെ.എന്‍ മേനോന്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സുനിത ബൈജു ഇടതു കൈക്കും വലതു കൈക്കും സ്വര്‍ണമെഡല്‍ നേടി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ (70 കിലോ) മകള്‍ അര്‍ച്ചന വെങ്കല മെഡലും നേടി.എറണാകുളം ജില്ലക്കുവേണ്ടി മത്സരിച്ചാണ് വിജയം കൈവരിച്ചത്.അര്‍ച്ചന ബൈജു എച്ച്.എസ്.എസ് കൂത്താട്ടുകുളം പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ യു.സി. ബൈജുവിന്റെ മകളാണ്. ജില്ലയില്‍ ആദ്യമായി മത്സരിച്ച സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയാണ് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്. സുനിത ബൈജു മുന്‍ ലോക പഞ്ചഗുസ്തി ചാമ്ബ്യനും ദേശീയ ചാമ്ബ്യനുമാണ്. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് ഇവര്‍ യോഗ്യത നേടി.
Click To Comment