സിഡ്നി: ടെന്നീസ് താരം ജോക്കോവിച്ചിന് അനുമതി നല്‍കി ഓസ്ട്രേലിയന്‍ കോടതി. ലോകോത്തര താരത്തെ 15 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചതും നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയതും വിസ റദ്ദാക്കിയതും അന്യായമെന്ന് കോടതി നിരീക്ഷിച്ചു.വിദേശകാര്യവകുപ്പിനെ കോടതി ശകാരിക്കുകയും ചെയ്തു. അഞ്ചുദിവസത്തെ നിരന്തരമായ നടപടികള്‍ക്ക് ശേഷമാണ് ജോക്കോവിച്ചിന്റെ വാദം കോടതി ശരിവച്ചത്.കൊറോണ വാക്സിനേഷന്‍ എടുത്തില്ലെന്ന കാരണം പറഞ്ഞാണ് സെര്‍ബിയന്‍ താരത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. ഓസ്്ട്രേലിയന്‍ ഓപ്പണിനായിട്ടാണ് ടോപ് സീഡ് താരം വിമാനമിറങ്ങിയത്. സെര്‍ബിയന്‍ ആരോഗ്യവകുപ്പിന്റെ രേഖകള്‍ കാണിച്ചിട്ടും 15 മണിക്കൂര്‍ നേരം ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതോടെ ജോക്കോ വിച്ചും സെര്‍ബിയന്‍ എംബസിയും ഓസ്ട്രേലിയന്‍ കോടതിയെ സമീപിക്കുകയായിരുന്നു.കൊറോണ പിടിപെട്ടതിനാല്‍ വാകിസിനെടുക്കാന്‍ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സെര്‍ബിയ വിദേശയാത്രക്ക് അനുമതി നല്‍കിയതെന്നും ജോക്കോവിച്ച് മുന്നേ സൂചിപ്പിച്ചിരുന്നു. ജഡ്ജി ആന്റണി കെല്ലിയാണ് ജോക്കോവിച്ചിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. അരമണിക്കൂറിനുള്ളില്‍ ജോക്കോവിച്ചിനെ നിര്‍ബന്ധിത ക്വാറന്‍ൈനില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി അന്ത്യശാസനം നല്‍കി. ജോക്കോവിച്ചിനെ സുപ്രധാ നമായ ഒരു അന്താരാഷ്ട്ര മത്സരത്തിനായി എത്താന്‍ ചിലവായ തുകയും കേസുമായി ബന്ധ പ്പെട്ടുണ്ടായ എല്ലാ ചിലവുകളും പിടിച്ചുവെയ്ക്കപ്പെട്ട പാസ്പോര്‍ട്ട് അടക്കം ഓസ്ട്രേലിയന്‍ വിദേശകാര്യവകുപ്പ് തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Click To Comment