അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. അയര്‍ലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിച്ച ഇന്ത്യ ജയം തുടരാനാണ് ഇന്നിറങ്ങുക. അയര്‍ലന്‍ഡും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. ഉഗാണ്ടയായിരുന്നു അയര്‍ലന്‍ഡിന്റെ എതിരാളികള്‍.ബൗളിംഗിലാണ് ഇന്ത്യന്‍ കരുത്ത്. ഏഷ്യാ കപ്പിലും ലോകകപ്പിലെ ആദ്യ മത്സരത്തിലും ബൗളിംഗ് ആണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ ഹര്‍നൂര്‍ സിംഗ്, ക്യാപ്റ്റന്‍ യാഷ് ധുല്‍, വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദ് എന്നീ താരങ്ങളാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ ചുക്കാന്‍ പിടിക്കുന്നത്. വിക്കി ഓസ്വാള്‍, രാജ് ബവ, രാജ്വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍ എന്നിവര്‍ ബൗളിംഗില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നു.ദക്ഷിണാഫ്രിക്കക്കെതിരെ 45 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 232 റണ്‍സിനു പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 187 റണ്‍സിനു പുറത്തായി. യാഷ് ധുല്‍ (82) ആയിരുന്നു ഇന്ത്യന്‍ ടോപ്പ് സ്‌കോറര്‍. 5 വിക്കറ്റെടുത്ത വിക്കി ഓസ്വാളും 4 വിക്കറ്റെടുത്ത രാജ് ബവയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

26/04/2024