Sania Mirza Playing Tennis | Super WAGS - Hottest Wives and Girlfriends of  High-Profile Sportsmen

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.ഓസ്ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ മത്സരിച്ചത്. ആദ്യ റൗണ്ടില്‍ത്തന്നെ ഇരുവരും തോറ്റു പുറത്തായി.’ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ കഴിഞ്ഞ ഡിസംബറില്‍ പോലും ഇതെന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതെന്റെ അവസാന സീസണ്‍ ആയിരിക്കും. എനിക്ക് ഈ സീസണ്‍ മുഴുവന്‍ കളിക്കണമെന്നുണ്ട്. അതിനു കഴിയുമോ എന്ന് ഉറപ്പില്ല,’ സാനിയ മത്സരശേഷം പറഞ്ഞു.ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്ബര്‍ താരം കൂടിയാണ് 35 കാരിയായ സാനിയ. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. സിംഗിള്‍സില്‍ നിലവില്‍ 68-ാം റാങ്കിലാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയാണ് സാനിയ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025