വടക്കഞ്ചേരി : വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാത കുതിരാന്‍ തുരങ്കത്തിന് സമീപം ട്രാക്ടര്‍ കേടായിനിന്നത് ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രാക്ടര്‍ തുരങ്കം കടന്നതിനുശേഷം കേടായത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ ഒറ്റവരി പാതയിലാണ് ട്രാക്ടര്‍ നിന്നത്. ക്രെയിന്‍ ഉപയോഗിച്ച് ട്രാക്ടര്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തൃശുര്‍ ഭാഗത്തേക്കുള്ള ഒന്നാം തുരങ്കത്തിലാണ് പ്രധാനമായും കുരുക്ക് അനുഭവപ്പെട്ടത്.ഇതിനിടെ ദേശീയപാത പന്നിയങ്കരയില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വാഹനസംഗമ സമരം നടത്തി. വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ തെളിയിക്കുകയും ഹോണ്‍ അടിക്കുകയും ചെയ്താണ് സമരം സംഘടിപ്പിച്ചത്. ടോള്‍ പ്ലാസ്സക്ക് സമീപം നടന്ന സമരം വി സി കബീര്‍ ഉദ്ഘാടനം ചെയ്തു. ബോബന്‍ ജോര്‍ജ് അധ്യക്ഷനായി. ടി ഗോപിനാഥ്, ജോസ് കുഴുപ്പില്‍, ഡോ. കെ വാസുദേവന്‍പിള്ള, പി ജെ ജോസ്, സുരേഷ് വേലായുധന്‍, ജീജോ അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കലാകാരന്‍ മഹേഷ് കുഞ്ഞുമോന് ദിലീപിന്റെ സര്‍പ്രൈസ്

കൊച്ചി: മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ ദിലീപ്. എറണാക…