തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെമ്പായത്തുള്ള വസതിയിൽ വച്ച് പുലർച്ചെ 04:20 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.
ഹൃദ്രോഗത്തെ തുടർന്ന് അഞ്ച് വർഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്. കെ.എസ്.യു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ എത്തി കേരളം രാഷ്ട്രീയത്തിൽ നിറഞ്ഞാടിയ നേതാവാണ് ഇന്ന് വിട പറഞ്ഞത്.
അദ്ദേഹം രാജ്യസഭാംഗമായും എംഎല്‍എ ആയും പ്രവർത്തിച്ചിരുന്നു. എകെ ആന്റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. 31 മത്തെ വയസ്സിലാണ് തലേക്കുന്നിൽ ബഷീർ രാജ്യസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്നും രണ്ടുതവണ ലോക്സഭാംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങി നിരവധി പദവികൾ ബഷീര്‍ വഹിച്ചിരുന്നു. 2016 വരെ കെപിസിസിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്ന ബഷീർ രോഗബാധിതനായതിനെ തുടർന്നാണ് പാർട്ടിയിൽ നിന്നും പൂർണ്ണമായും വിട്ട് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
സംസ്ക്കാരം വിദേശത്തുനിന്നും മകൻ എത്തിയ ശേഷം മറ്റന്നാളായിരിക്കും നടക്കുക. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റും. അദ്ദേഹത്തിൻറെ പരേതയായ ഭാര്യ സുഹ്റ നടൻ പ്രേംനസീറിൻറെ സഹോദരിയാണ്.
‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്
ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…