വി കെ പ്രകാശ് ചിത്രം ഒരുത്തിയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ ക്ഷം ചോദിച്ചത്. മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ പരമാര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി വിനായകന്‍ വിവാദപ്രസ്താവന നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായ വിനായകന്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിനായകന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് :

നമസ്കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .

വിനായകൻ .

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…