ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിത്വം എത്തുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.

തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിർവ്വഹിക്കുമെന്നും, ട്രാൻസ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ തൻറെ അംഗത്വം കരുത്തുനൽകുമെന്ന് ലയ പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ ശബ്ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനും സഹായിക്കുമെന്നും ലയ പറഞ്ഞു.

 

നിലവിൽ തിരുവനന്തപുരത്ത് സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് 30കാരിയായ ലയ. ചങ്ങനാശ്ശേരി എസ്.ബി കോളജിൽനിന്നാണ് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയത്. ഡിവൈഎഫ്ഐയുടെ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു ലയ.2016-ലാണ് ലയ തൻറെ സ്വത്വം വെളിപ്പെടുത്തിയത്. ഇതിന് ശേഷമാണ് പാർട്ടി പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 2019-ൽ ഡിവൈഎഫ്ഐ അംഗത്വം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…