തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ സം​ഘ​ർ​ഷം. മേ​യ​റു​ടെ ചേം​ബ​റി​ൽ ക​യ​റി ബ​ജ​റ്റ് അ​വ​ത​ര​ണം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി. കോൺഗ്രസ് ബ​ജ​റ്റ് കീ​റി​യെ​റി​ഞ്ഞു. പി​ന്നാ​ലെ ഇ​രു​പ​ക്ഷ​വും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ 2022- 23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സം​ഭ​വം. കൗൺസിൽ യോഗം കൂടിയ ഉടൻ കോൺഗ്രസ് പ്രതിഷേധവുമായി ഹാളിലേക്ക് ഇറങ്ങി. മേയറുടെ ചേമ്പറിൽ കയറിയാണ് കോൺഗ്രസിന്റെ പ്രതിഷേധം.

പിന്നാലെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസവാദം ഉന്നയിച്ചത്. അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്‌.

Leave a Reply

Your email address will not be published. Required fields are marked *

Check Also

18/05/2023