ജറുസലേം: യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് ഇസ്രയേല്‍. ഈ വര്‍ഷം 200 കോടി ഡോളറിന്റെ (ഏകദേശം 15,538.70 കോടി രൂപ) വ്യാപാരം നടത്താമെന്നാണ് ധാരണ. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് 500 കോടി ഡോളറാക്കി ഉയര്‍ത്തും.ആദ്യമായാണ് ഇസ്രയേല്‍ അറബ് രാഷ്ട്രവുമായി ഇത്തരത്തില്‍ കരാറില്‍ ഏര്‍പ്പെടുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ 2020ല്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ എത്തിച്ചേര്‍ന്ന ധാരണയുടെ തുടര്‍ച്ചയായാണ് നടപടി. വ്യാപാരബന്ധം മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും പുതിയ കരാര്‍ വഴിയൊരുക്കുമെന്ന് ഇസ്രയേലിലെ യുഎഇ അംബാസഡര്‍ മൊഹമ്മദലി ഖാജ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചന്ദ്രയാന്‍ 3: ‘ശിവശക്തി’യില്‍ വിവാദം വേണ്ട, പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

  തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നര…