സത്യം ഓണ്‍ലൈനില്‍ ‘പ്രവാസത്തിലെ മഞ്ഞുത്തുള്ളികള്‍’ എന്ന കോളം എഴുതിവരുന്ന ജോയ് ഡാനിയേലിന്റെ ആദ്യ നോവല്‍ പ്രകാശനം കാഞ്ഞിരപ്പള്ളി എംഎല്‍എയും, ഗവണ്‍മെന്റ് ചീഫ് വിപ്പുമായ ഡോ.എന്‍ ജയരാജ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു.പ്രവാസികള്‍ ആയിത്തീര്‍ന്നെങ്കിലും എഴുത്തിന്റെ വഴികള്‍ മറക്കാതെ സര്‍ഗ്ഗാത്മകതയെ നന്നായി എഴുതി ഫലിപ്പിക്കുവാനും നാടിന്റെ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുവാനും പ്രവാസികള്‍ ശ്രദ്ധ കാണിച്ചിട്ടുണ്ടെന്നും അത്തരത്തില്‍ ഒരെഴുത്തുകാരനാണ് ജോയ് ഡാനിയേല്‍ എന്നും ഡോ: എന്‍. ജയരാജ് അഭിപ്രായപ്പെട്ടു.പത്തോളം സ്ഥലങ്ങളില്‍ മുപ്പത് മണിക്കൂറില്‍ നടക്കുന്ന സസ്‌പെന്‍സ് നോവലാണ് ‘പുക്രന്‍’. എഴുപതുകളുടെ അവസാനം കേരളത്തിലെ ഒരു ഗ്രാമത്തിലും നഗരത്തിലുമായി ക്രിസ്മസ് രാത്രിയില്‍ കഥ അരങ്ങേറുന്നു.ലളിതമായ അവതരണത്തില്‍ പാപവും, മരണവും, പ്രണയവും ഒപ്പം കുറെയേറെ നന്മയും ഒത്തുചേരുന്ന പുസ്തകമാണ് ‘ഒരു ക്രിസ്മസ് സമ്മാനത്തിന്റെ കഥ’ എന്ന ടാഗ് ലൈനില്‍ എഴുതപ്പെട്ട ഈ നോവല്‍.
പദ്മ നിറവില്‍ കേരളം
ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായ…