അബൂദബി: () യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മുന്നില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ചുവടുറപ്പിച്ചപ്പോള്‍ എല്ലാവരും ആവേശഭരിതരായി.വേദിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ അഭിഷേക് മുന്‍നിരയിലിരുന്ന ഭാര്യ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും മുന്നില്‍ ചുവടുവച്ചു. അതിന് ശേഷം ഇരുവരെയും നൃത്തം ചെയ്യാനായി ക്ഷണിച്ചു. മകള്‍ക്ക് മുന്നില്‍ ഡാന്‍സ് ചെയ്ത താരം അവള്‍ക്ക് നേരെ ഫ്‌ളൈയിംഗ് കിസ് അയച്ചു. ഇതോടെ കാണികള്‍ ഇളകി മറിഞ്ഞു. ഈ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍.അഭിഷേകിന്റെ ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ശാഹിദ് കപൂര്‍, അനന്യ പാണ്ഡെ, സാറ അലി ഖാന്‍, നോറ ഫത്തേഹി എന്നിവരും തങ്ങളുടെ പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സിനെ കീഴടക്കി. അഭിഷേക് ബച്ചന്‍ ഹാപി ന്യൂ ഇയര്‍, ദസ്വിയില്‍ നിന്നുള്ള മച്ചാ മച്ച എന്നിവയിലെ ഗാനങ്ങള്‍ക്കാണ് ചുവട് വെച്ചത്. ഐഐഎഫ്എയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ കാണാം.സല്‍മാനും അഭിഷേകും ഒരു സീറ്റിലാണ് ഇരുന്നത്. ബോണി കപൂര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങി നിരവധി താരങ്ങളും പങ്കെടുത്തു. നോറ-ഷാഹിദ്, ടൈഗര്‍ ഷ്‌റോഫ്, സാറാ അലി ഖാന്‍, അനന്യ പാണ്ഡെ എന്നിവരുടെ പ്രകടനവും കാണികളെ നിരാശപ്പെടുത്തിയില്ല

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…