അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൈനികനും സംവിധായകനുമായ മേജര്‍ രവി.പദ്ധതിയുടെ ആശയം നല്ലതായിരുന്നു. എന്നാല്‍ പണി പാളി എന്നാണ് തനിക്ക് ഒറ്റവാചകത്തില്‍ പറയാനുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.അഗ്‌നിപഥില്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയൊരു അപകടം പതിയിരിപ്പുണ്ട്. ഈ പദ്ധതി വരുന്നതിലൂടെ സൈനിക രംഗത്തേക്കുള്ള മറ്റ് റിക്രൂട്ട്മെന്റ് നടക്കാതെ വരും. നാല് വര്‍ഷം കഴിഞ്ഞാല്‍ 75 ശതമാനം പേരും പുറത്തുപോകുമെന്നതാണ് വലിയ അപകടം. സൈന്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളെ നിരാശപ്പെടുത്തുന്നതാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.വെട്ടിക്കുറക്കലുകള്‍ എല്ലാ രംഗത്തും അനിവാര്യമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് സൈനിക മേഖലയില്‍ പ്രായോഗികമല്ലെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷ നമ്മുടെ സൈനികരുടെ കൈകളിലാണ്. പ്രത്യേകം പരിശീലനം ലഭിച്ച സൈനികന് മാത്രമേ യുദ്ധസമയത്ത് പോകാന്‍ സാധിക്കൂ. ഒരു വ്യക്തി സൈന്യത്തിലെത്തി വിവിധ പരിശീലനത്തിലൂടെ മാത്രമേ ആത്മവീര്യവും ദേശ സ്നേഹമുള്ള സൈനികനാകാന്‍ കഴിയൂ. അതിന് ഒരുപാട് സമയമെടുക്കും. നാല് വര്‍ഷം കൊണ്ട് അതിന് കഴിയില്ലെന്ന് ഒരു മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ മേജര്‍ രവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…