തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ 164 സ്റ്റേറ്റ്മെന്റില്‍ നിയമനടപടി സ്വീകരിക്കണോ എന്ന് താന്‍ ആലോചിച്ചോളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുമ്‌ബോഴേക്കും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല തന്റെ പൊതുജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പിന് മുമ്ബ് പ്രതിപക്ഷം ഇതേ ആരോപണങ്ങള്‍വെച്ച് പലതും കെട്ടിപ്പൊക്കാന്‍ ശ്രമിച്ചതാണ്. കേന്ദ്ര ഏജന്‍സികള്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല. എല്‍ഡിഎഫ് തീര്‍ന്നു എന്ന് കരുതിയാണ് അന്ന് പലരുമിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ ജനങ്ങള്‍ എല്‍ഡിഎഫിന് 99 സീറ്റ് നല്‍കുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.ബിരിയാണിച്ചെമ്ബ് പോലുള്ള ആരോപണങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധി മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട് എന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ചിലര്‍ അതങ്ങ് അടിച്ചുവിടാമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളോടും നേരത്തെ തന്നെ പ്രതികരിച്ചതാണ്. അതിനെക്കുറിച്ച് ഇടക്കിടെ പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചന്ദ്രയാന്‍ 3: ‘ശിവശക്തി’യില്‍ വിവാദം വേണ്ട, പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

  തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നര…