കൊച്ചി:സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ഗൂഢാലോചനക്കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ കൂടാതെ വ്യാജ രേഖ ഉണ്ടാക്കി എന്നത് അടക്കമുള്ള മൂന്നു പുതിയ വകുപ്പുകള്‍ കൂടി ചുമത്തിയെന്ന് ആരോപിച്ചാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.പുതിയ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് കേസില്‍ അറസ്റ്റു ചെയ്യാന്‍ വേണ്ടിയാണ് എന്ന ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് മുന്‍മന്ത്രി ജെ.ടി.ജലീലാണ് പരാതി നല്‍കിയത്.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിലാണ് സ്വപ്‌ന സുരേഷിനും പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനും എതിരെ പരാതി നല്‍കിയത്.മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഈ കേസില്‍ ആദ്യം മുന്‍കൂര്‍ ജാമ്യത്തിനായി സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കാണിച്ച് കോടതി ജാമ്യാപേക്ഷ തള്ളി. ഇതേത്തുടര്‍ന്നാണ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ…