അതിഥി തൊഴിലാളികളുടെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച പ്യാലി മികച്ച പ്രതികരണവുമായി മുന്നേറുന്നു. പ്യാലിയായി എത്തിയ ബാര്‍ബി ശര്‍മ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഫ്രാങ്ക്‌ളിന്‍ ഫിലിം സ്‌കൂളിലെ അധ്യാപകന്‍ ഫ്രാങ്കോയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.അതിഥി തൊഴിലാളികളുടെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചിത്രം മനോഹരമായാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് അധ്യാപകന്‍ പറയുന്നു. പ്യാലിയായി എത്തിയ പെണ്‍കുട്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ ചിത്രത്തിലില്ല. വളരെ കുറച്ചു പേര്‍ മാത്രം അഭിനയിച്ചിട്ടുള്ള കൊച്ചു ചിത്രം. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ഈ ചിത്രം തീര്‍ച്ചയായും കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ എട്ടിനാണ് പ്യാലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച നടന്‍ എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ബാര്‍ബി ശര്‍മയ്ക്ക് പുറമേ ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്‍, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, പി.ആര്‍.ഒ-പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഗാന്ധി കുടുംബത്തിന് തന്നില്‍ വിശ്വാസമുണ്ട്; അധ്യക്ഷനാകാന്‍ തയ്യാര്‍: അശോക് ഗെഹ്ലോട്ട്

പാര്‍ട്ടി നിര്‍ദേശിച്ചാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയ്യാറെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അ…