കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബായ രജപക്‌സെയെ രാജ്യം വിടാന്‍ സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യ.ഭാര്യ ലോമ രജപക്‌സെക്കൊപ്പം രാജ്യം വിടാന്‍ ഗോത്തബായയെ ഇന്ത്യ സഹായിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ ജനതയ്കക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു.ജനകീയ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഭാര്യക്കൊപ്പം രജപക്‌സെ മാലിദ്വീപിലെത്തിയത്. സൈനിക വിമാനത്തിലാണ് പ്രസിഡന്റ് രക്ഷപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോത്തബായയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടഞ്ഞിരുന്നു. തുടര്‍ന്നാണ് സൈനികവിമാനത്തില്‍ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് സ്പീക്കര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് വിമാനം ഇറക്കാന്‍ അനുമതിയായത്. ഇതിന് ഇന്ത്യ സഹായിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്.സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജി നല്‍കാമെന്ന ഉപാധിയാണ് രജപക്‌സെ മുന്നോട്ട് വച്ചിരുന്നത്. ഗോത്തബായ രാജ്യം വിട്ടതോടെ പുതിയ പ്രസിഡന്റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തി. അതേസമയം അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഗോത്തബായ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം

സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കു…