പത്തനംതിട്ട: കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് വഴിക്കടവിലേക്കും തിരുനെല്ലിയിലേക്കും ബസ് സര്‍വീസ് പുനരാരംഭിക്കും. കോവിഡിന് മുമ്പ് നടത്തിയ സര്‍വീസുകളാണ് ഇവ. സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇത് കൂടൂതെ പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് കൂടുതല്‍ സര്‍വീസും ടൂര്‍ പാക്കേജുകള്‍ തുടങ്ങാനും ആലോചനയുണ്ട്. ടൂര്‍ പാക്കേജില്‍ ആദ്യ പരി?ഗണന ?ഗവിയിലേക്കാണ്. ദിവസവും നാല് ബസിനുള്ള യാത്രക്കാര്‍ സ്റ്റേഷനിലെത്തുകയോ സര്‍വീസ് സംബന്ധിച്ച് അന്വേഷിക്കുകയോ ചെയ്യുന്നു. വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസമാണ് സര്‍വീസ് തുടങ്ങുന്നത് നീണ്ടു പോകുന്നത്. ഇതിന് വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സ്റ്റേഷന്‍ സമുച്ചയത്തിന് ആവശ്യമായ കൂടുതല്‍ വിപുലീകരണ നടപടികളും ഒരുക്കും. യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ ബസില്‍ കയറാന്‍തക്ക വിധത്തില്‍ മേല്‍ക്കൂര നിര്‍മിക്കുന്ന നടപടിയും വേ?ഗത്തിലാക്കും. ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ഏഴാം ക്ലാസില്‍ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികള്‍ക്ക് അഭിമാനം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാര്‍ഢ്യത്ത…