ആലപ്പുഴ : പ്രതിഷേധങ്ങള്‍ക്കിടെ ജില്ലയുടെ 54-ാം കലക്ടറായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. ഭാര്യ ഡോ. രേണു രാജില്‍നിന്നാണ് ശ്രീറാം ചുമതല ഏറ്റെടുത്തത്.പുതിയ കലക്ടര്‍ എത്തിയ സമയത്ത് കലക്ടറേറ്റ് കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ കലക്ടറേറ്റ് കവാടത്തില്‍ ശ്രീറാമിന്റെ കാര്‍ എത്തിയപ്പോള്‍ പതിനഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു. സമരക്കാരെ പൊലീസ് തടഞ്ഞു.കലക്ടറേറ്റിനു മുന്നില്‍ പുതിയ കലക്ടറെ എഡിഎം എസ്.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. 2013 ഐഎഎസ് ബാച്ചില്‍പെട്ട ശ്രീറാം, ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. മുന്‍പ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായും തിരുവല്ല, ദേവികുളം സബ് കലക്ടറായും പ്രവര്‍ത്തിച്ചു. എറണാകുളം സ്വദേശിയാണ്.
കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍
കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക…