ബര്‍മിങ്ങാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം ശ്രീശങ്കര്‍. പുരുഷ ലോംഗ് ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി.8.08 മീറ്റര്‍ ചാടിയാണ് താരം മെഡല്‍ ഉറപ്പിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയിരിക്കുകയാണ്.ഇന്ത്യയ്ക്ക് ആദ്യമായാണ് പുരുഷ ലോംഗ് ജംപ് വിഭാഗത്തില്‍ വെള്ളി മെഡല്‍ ലഭിക്കുന്നത്. തന്റെ ഈ നേട്ടത്തിന് പിന്നില്‍ അച്ഛനാണെന്നും അതുകൊണ്ട് തന്നെ ഈ മെഡല്‍ അച്ഛന് സമ്മാനിക്കുന്നുവെന്നും പാലക്കാടുകാരനായ ശ്രീശങ്കര്‍ പറയുന്നു.അഞ്ചാം സ്ഥാനത്തെത്തിക്കൊണ്ട് മുഹമ്മദ് അനീസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ശ്രീശങ്കറിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. നാല് പതിറ്റാണ്ടിന് ശേഷം ലോംഗ് ജംപില്‍ ഇന്ത്യയ്ക്ക് മെഡല്‍ ലഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കായിക ലോകത്തിന് ഇത് ചരിത്ര നിമിഷം തന്നെയാണ്. അത്ലറ്റിക്സ് ലോകത്ത് ഇന്ത്യയുടെ മുന്നേറ്റത്തെ നിങ്ങള്‍ ശക്തിപ്പെടുത്തിയെന്നും ഇനിയും നിരവധി വിജയങ്ങള്‍ വരാന്‍ ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം

സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കു…