ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’.ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്.നവംബര്‍ 24ന് തിറ്റയര്‍ റിലീസ് ചെയിത ചിത്രം രണ്ടര മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറിലേക്ക് ചുരുക്കിയിട്ടുണ്ട് . ചിത്രത്തിന്റെ പുതിയ പതിപ്പിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്ബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രദീപ് കുമാര്‍ കാവുംന്തറയാണ് ചിത്രത്തിന്റെ രചന. കണ്ണൂര്‍ ജില്ലയിലെ ചിന്തമംഗലം എന്ന ഗ്രാമത്തെ ആധാരമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…