പത്തനംതിട്ട : വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട പെരുമ്‌ബെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (മണവാളന്‍ സജി47) ആണ് അറസ്റ്റിലായത്.വിവാഹ വെബ്സൈറ്റിലെ പരസ്യം കണ്ട്, ആളുകളെ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി.ആളുകളുമായി ബന്ധം സ്ഥാപിച്ച ശേഷം ഉയര്‍ന്ന ജോലിയാണെന്നും നല്ല സാമ്ബത്തികമുണ്ടെന്നും പറഞ്ഞത് വിശ്വസിപ്പിച്ചാണ് മണവാളന്‍ സജി തട്ടിപ്പ് നടത്താറുള്ളത്. മാവേലിക്കര സ്വദേശിനിയായ യുവതിയാണ് സജിക്കെതിരെ പരാതി നല്‍കിയത്. തന്റെ ആഡംബര കാര്‍ അപകടത്തില്‍ പെട്ടുവെന്നും തകരാര്‍ പരിഹരിക്കാന്‍ രണ്ടര ലക്ഷം രൂപ വേണമെന്നും ഇയാള്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി പണം അയച്ചുനല്‍കി. പണം ലഭിച്ചതിന് ശേഷം ഇയാള്‍ തന്നെ വിളിക്കുന്നതും സന്ദേശമയക്കുന്നതും നിര്‍ത്തിയെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. സജിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നാണ് യുവതി പറയുന്നത്.സജികുമാര്‍ യുവതിക്ക് അയച്ചുകൊടുത്ത ചിത്രത്തിലെ ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. ഈ ഹോട്ടല്‍ കണ്ടെത്തി പ്രതിയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ നാട്ടകം സ്വദേശിനിയായ മറ്റൊരു യുവതിക്കൊപ്പം താമസിക്കുകയാണെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലും ഇയാള്‍ വിവാഹ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം
സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കു…