ഭോപ്പാല്‍ : സഹോദരിയെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു. പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു തകര്‍ത്ത് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ .ഉജ്ജയിനിലാണ് സംഭവം . ദീപു ജാദം എന്ന ദീപക് ആണ് മരിച്ചത്. കാര്‍ത്തിക് മേള കാണാനെത്തിയ പെണ്‍കുട്ടിയെയാണ് യുവാക്കള്‍ പീഡിപ്പിച്ചത് .ഇത് ദീപു ജാദം എതിര്‍ത്തതോടെ ഇവര്‍ കൂടെയുണ്ടായിരുന്നവരെ വിളിച്ചുവരുത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.കേസില്‍ 6 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്.സല്‍മാന്‍, സീഷാന്‍, ഇഷ്റാഖ്, സലിം എന്ന സദ്ദാം, ഉസ്മാന്‍ എന്നിവരാണ് പ്രധാനപ്രതികള്‍ . . പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും കസ്റ്റഡിയിലാണ്. ഒളിവിലുള്ള യാസിര്‍, ഷക്കീല്‍, അക്കീല്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, റവന്യൂ, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സാന്നിധ്യത്തില്‍ കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളുടെ വീടുകള്‍ തകര്‍ത്തു. മറ്റ് പ്രതികളുടെ വീടുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളിലൊരാളുടെ കുടുംബം വാടക വീട്ടിലായിരുന്നു താമസം. ഈ വീടും ഒഴിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം

സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കു…