എറണാകുളം: കുഞ്ഞുമായി രാത്രി കാറില്‍ യാത്ര ചെയ്ത ദമ്ബതികള്‍ക്കുനേരെ സദാചാര ഗുണ്ടായിസം. വാളകം സിടിസി കവലയ്ക്ക് സമീപമുള്ള കുന്നയ്ക്കാല്‍ റോഡില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.എം ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഡെനിറ്റും ഭാര്യ റിനിയും അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമാണ് അതിക്രമത്തിനിരയായത്.കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതിനെത്തുടര്‍ന്ന് കുഞ്ഞിനെയും കൂട്ടി കാറില്‍ പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ സ്‌കൂട്ടറില്‍ എതിരെവന്നയാള്‍ കാറിന്റെ അകത്തേയ്ക്ക് നോക്കിയശേഷം കടന്നുപോയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഇയാള്‍ മറ്റുരണ്ടുപേരുമായി എത്തി കാറിന് മുന്നിലേയ്ക്ക് സ്‌കൂട്ടര്‍ ഓടിച്ചുകയറ്റി അതിക്രമം നടത്തിയെന്നാണ് പരാതി.കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. കാറിന്റെ റിയര്‍ വ്യൂ മിററും നമ്ബര്‍ പ്‌ളേറ്റും സംഘം തകര്‍ത്തു. അര മണിക്കൂറോളം ദമ്ബതികളെയും കുഞ്ഞിനെയും തടഞ്ഞുനിര്‍ത്തി. ഇതിനിടെ റിനി പൊലീസിനെ വിളിക്കുന്നതുകണ്ടതോടെ സംഘം സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചന്ദ്രയാന്‍ 3: ‘ശിവശക്തി’യില്‍ വിവാദം വേണ്ട, പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

  തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നര…