കൊച്ചി: ഗുജറാത്തിലെ അഹമ്മദാബാദ് നിർമ സർവ്വകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘം ഫീൽഡ് സ്റ്റഡിക്ക് കേരളം തെരഞ്ഞെടുക്കുമ്പോൾ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു  കൊച്ചി മുസിരിസ് ബിനാലെ ആസ്വദിക്കുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗിലെ 51 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളാണ് ബിനാലെയെ നേരിട്ടറിയാനെത്തിയത്.

വൈവിധ്യമാർന്ന കലയുടെ ആഘോഷം തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് അദ്ധ്യാപിക അപർണ അഭിപ്രായപ്പെട്ടു. വായിച്ചും കണ്ടും മാത്രമറിഞ്ഞ ബിനാലെയും ഉൾപ്പെടുത്തിയാണ് ഫീൽഡ് സ്റ്റഡി ആസൂത്രണം ചെയ്‌തത്‌.  വ്യത്യസ്‌ത ചിന്താധാരകളിലും ആഴത്തിലും പരപ്പിലും ആവിഷ്‌കൃതമായ സമകാലീന കലാസൃഷ്‌ടികൾ പുത്തൻ അവബോധം പകരുന്നതാണ്.

ഇതുകണ്ട് മടങ്ങുമ്പോൾ ഓരോരുത്തരുടെയും കാഴ്‌ചപ്പാടിൽ, മനസിൽ അൽപമെങ്കിലും മാറ്റമുണ്ടാകാതിരിക്കില്ല.അവതരണത്തിന് അവലംബമാക്കുന്ന സങ്കേതങ്ങളുടെയും മാധ്യമങ്ങളുടെയും സാമാന്യതയും അസാമാന്യതയും പഴമയും നവീനതയും അമ്പരപ്പിച്ചു. പല സൃഷ്‌ടികളും നിരീക്ഷിച്ചു കുട്ടികൾ അദ്‌ഭുതത്തോടെയാണ് പ്രതികരിച്ചതെന്നും അപർണ പറഞ്ഞു. മറ്റൊരു അദ്ധ്യാപിക പ്രാച്ചി പട്ടേലും സംഘത്തിനൊപ്പമുണ്ട്.

പുതിയൊരു അനുഭവമാണ് ബിനാലെയെന്നു ഗുജറാത്തി സംഘത്തിലെ വിദ്യാർത്ഥിനികളിലൊരാളായ മാധുരി സാഹി അഭിപ്രായപ്പെട്ടു. ഇത് കാണാനായത് ഭാഗ്യമായി കരുതുന്നു. കലാസൃഷ്‌ടി എന്നാൽ അൽപം മാറിനിന്ന് ആസ്വദിക്കേണ്ടതാണെന്ന പൊതുധാരണയെ കീഴ്മേൽ മറിക്കുന്നുണ്ട് ബിനാലെയിലെ പ്രതിഷ്ഠാപന (ഇൻസ്റ്റലേഷൻ)ങ്ങളും മറ്റു അവതരണങ്ങളും. കാഴ്‌ചയും കേൾവിയും മാത്രമല്ല ഗന്ധം ഉൾപ്പെടെ അനുഭവിപ്പിച്ച് സമകാലീന കലാസൃഷ്‌ടികൾ ആസ്വാദകരെ ആ പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോയി  വിസ്‌മയിപ്പിക്കുന്നു – മാധുരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…