കൊല്ലം: ആളൊഴിഞ്ഞ റയില്‍വെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നാസുവിനെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31 ന് കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ കാണാതായ ഉമയുടെ ഫോണ്‍ സംശയാസ്പദമായി കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍, ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്ന ഇയാളുടെ മൊഴി പോലീസ് ആദ്യം വിശ്വസിക്കുകയും, ശേഷം ഇയാളെ വെറുതെ വിടുകയും ചെയ്തു. കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ പൊലീസിന് നാസുവിനെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു.ഉമയുടെ മൃതദേഹം കണ്ടെത്തിയ ശേഷവും ഇയാളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഉമയെ ബീച്ചില്‍ വെച്ച് പരിചയപ്പെട്ടതാണെന്നും ക്വാര്‍ട്ടേഴ്സില്‍ വെച്ച് ലൈംഗികബന്ധത്തിനിടെ ഉമയ്ക്ക് അപസ്മാരം വന്നതോടെ താന്‍ കടന്നുകളഞ്ഞതാണെന്നുമായിരുന്നു ഇയാളുടെ രണ്ടാമത്തെ മൊഴി. പോലീസ് ഇതും വിശ്വാസത്തിലെടുത്തിരുന്നുവെന്നും, എന്നാല്‍ യുവതിയുടെ ശരീരത്തില്‍ ആഴമേറിയ മുറിവുകളും പാടുകളും കണ്ടതോടെയാണ് നാസുവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തതെന്നുമാണ് റിപ്പോര്‍ട്ട് .ഒടുവില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നാസു കുറ്റം സമ്മതിക്കുകയായിരുന്നു. അതുവരെ പൊലീസിന് മുന്നില്‍ ‘നല്ല പിള്ള ചമഞ്ഞ’ നാസുവിന്റെ പൈശാചികവും ക്രൂരവുമായ മുഖമായിരുന്നു പിന്നീട് പുറത്തുവന്നത്. യുവതിയെ തന്ത്രപൂര്‍വ്വം ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ ഉമയെ കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നെന്ന് നാസു പൊലീസിനോട് പറഞ്ഞു. പുറത്തുപോയി ബ്ലേഡുമായി തിരിച്ചെത്തിയാണ് യുവതിയുടെ മാറിനു താഴെയും തലയിലും മുറിവുണ്ടാക്കിയത്. മരണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടുത്ത ദിവസം പുലര്‍ച്ചെ അവിടെ നിന്നും പോയെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തി മൃതദേഹം പരിശോധിച്ചിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം

സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കു…