രണ്ടു വര്‍ഷത്തിനുശേഷം ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ചവരില്‍ ഉള്‍പ്പെട്ട രണ്ടു താരങ്ങള്‍ വീണ്ടും മുഖാമുഖം എത്തുകയാണ്.പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും അല്‍നസ്‌റിന്റെ പോര്‍ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സീസണ്‍ കപ്പ് ഫുട്ബാളില്‍ ഇറങ്ങുന്നത്.നേരത്തെ ഇരുവരും മുഖാമുഖം എത്തിയത് 36 തവണയാണ്. ഇതില്‍ 16 തവണ മെസ്സിക്കൊപ്പവും 11 തവണ റൊണാള്‍ഡോക്കൊപ്പവും ആയിരുന്നു വിജയം. ഒമ്ബത് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു. മെസ്സി അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും പി.എസ്.ജിയുടെയും ജഴ്‌സിയില്‍ ഇറങ്ങിയപ്പോള്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നിവക്കായി ബൂട്ടണിഞ്ഞു. ഇപ്പോള്‍ അല്‍ നസ്‌റിനായും ഇറങ്ങുന്നു. മെസ്സി 22 ഗോള്‍ നേടുകയും 12 ഗോളിന് വഴിയൊരുക്കുകയും ചെയ്തപ്പോള്‍ റൊണാള്‍ഡോ 21 ഗോള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. ഇരുവരും രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രമേ നേര്‍ക്കുനേര്‍ വന്നിട്ടുള്ളൂ. മെസ്സി ഒരു ഗോള്‍ നേടുകയും ഒന്നിന് അസിസ്റ്റ് നല്‍കുകയും ചെയ്തപ്പോള്‍ ഒരു ഗോളാണ് റൊണാള്‍ഡോയുടെ സമ്ബാദ്യം.2008 ഏപ്രില്‍ 23നായിരുന്നു ആദ്യമായി ഇരുവരും എതിരാളികളായി കളത്തിലിറങ്ങിയത്. മെസ്സി ബാഴ്‌സലോണക്കായും ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായുമാണ് ഇറങ്ങിയത്. ഗോള്‍രഹിത സമനിലയായിരുന്നു മത്സരഫലം. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോയുടെ യുവന്റസ് മെസ്സി നയിച്ച ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.ഫ്രഞ്ച് വമ്ബന്മാരായ പി.എസ്.ജിയോട് ഏറ്റുമുട്ടുന്ന അല്‍നസ്ര്-അല്‍ഹിലാല്‍ സംയുക്ത ടീമിനെ നയിക്കുന്നത് ക്രിസ്റ്റ്യാനോയാണ്. അല്‍നസ്‌റിലെത്തിയശേഷം ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരംകൂടിയാണിത്. മെസ്സിക്കൊപ്പം മറ്റു സൂപ്പര്‍ താരങ്ങളായ നെയ്മറും കിലിയന്‍ എംബാപ്പെയുമെല്ലാം ഇറങ്ങും.
കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം
സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കു…