വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അടുത്തമാസം സ്ഥാനമൊഴിയും. ഫെബ്രുവരി ഏഴിന് ജസീന്ത ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും.കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് തീരുമാനമെന്നും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ജസീന്ത അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം.ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം. അടുത്ത ഭരണാധികാരിയെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും.2017 ലാണ് ജസീന്ത ആര്‍ഡേണ്‍ തന്റെ 37-ാം വയസില്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയായി ഭരണമേറ്റടുത്തത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ആര്‍ഡേണ്‍ മാറി. കൊവിഡ് മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ അവര്‍ ന്യൂസിലാന്‍ഡിനെ നയിച്ചു.
കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം
സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കു…