ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യക്ക് റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 99 റണ്‍സ് നേടി. മിച്ചല്‍ സാന്റ്‌നര്‍ (20 നോട്ടൗട്ട്) ആണ് ന്യൂസീലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. ശിവം മവി ഒഴികെ ഇന്ത്യക്കായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡിന്റെ ഏറ്റവും ചെറിയ ടി-20 സ്‌കോര്‍ ആണ് ഇത്.പവര്‍പ്ലേയില്‍ തന്നെ ചഹാല്‍ അടക്കം സ്പിന്നര്‍മാരെ ഉപയോഗിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തന്ത്രം ഫലിക്കുന്നതാണ് മത്സരത്തില്‍ കണ്ടത്. ഫിന്‍ അലനെ (11) ചഹാലും ഡെവൊണ്‍ കോണ്‍വേയെ (11) വാഷിംഗ്ടണ്‍ സുന്ദറും ഗ്ലെന്‍ ഫിലിപ്‌സിനെ (5) ദീപക് ഹൂഡയും ഡാരില്‍ മിച്ചലിനെ (8) കുല്‍ദീപ് യാദവും മടക്കിയപ്പോള്‍ മാര്‍ക് ചാപ്മാന്‍ (14) റണ്ണൗട്ടായി. മൈക്കല്‍ ബ്രേസ്വെലിനെ (14) ഹാര്‍ദിക് പാണ്ഡ്യ മടക്കി അയച്ചു. ഇഷ് സോധിയെ (1)യും ലോക്കി ഫെര്‍ഗൂസനെയും (0) അര്‍ഷ്ദീപ് സിംഗ് പുറത്താക്കി. മിച്ചല്‍ സാന്റ്‌നര്‍ (20) പുറത്താവാതെ നിന്നു.
കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍
കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക…