പത്താന്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു.പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളി മുന്നേറുകയാണ് പത്താന്‍. വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പത്താന്‍ സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പത്താന്‍ 200 കോടി രൂപ നേടിയത്.ഇത് വരെ 212 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രമായി നേടിയത്. ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. 100 കോടി രൂപയ്ക്ക് മുകളിലുള്ള തുകക്കാണ് ആമസോണ്‍ പ്രൈം ഒടിടി റൈറ്റ്സ് വാങ്ങിയത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കലാകാരന്‍ മഹേഷ് കുഞ്ഞുമോന് ദിലീപിന്റെ സര്‍പ്രൈസ്

കൊച്ചി: മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ ദിലീപ്. എറണാക…