വധശ്രമക്കേസില്‍ നിലവിലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിന് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. അടുത്ത മാസം 27 നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചു; മന്ത്രി എ.കെ ശശീന്ദ്രന്‍
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഈ കേസിലെ ഹൈക്കോടതി വിധിയില്‍ മുന്നോട്ട് പോകണെമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേരള ഹൈക്കോടതി വിധിയിലൂടെ എംപിയുടെ ശിക്ഷ റദ്ധാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കണമെന്ന് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ്, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുന്നത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് ഫൈസല്‍ വീണ്ടും എംപിയായി തുടരുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…