ഇന്ത്യ ന്യൂസിലാന്‍ഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദില്‍ നടക്കും. ഇന്ന് നയിക്കുന്നവര്‍ക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയില്‍ ആയതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യന്‍ നിരയില്‍ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും. ശുഭ്മാന്‍ ഗില്‍ രാഹുല്‍ ത്രിപാഠി എന്നിവരിലൊരാള്‍ പുറത്തിരിക്കേണ്ടിവരും. ഇഷാന്‍ കിഷന്‍ തുടരും.അതേസമയം ലഖ്‌നൗ ടി20യില്‍ റണ്‍സെടുടക്കാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടപ്പോള്‍ പഴികേട്ടത് ക്യൂറേറ്റര്‍ സുരേന്ദര്‍ കുമാറായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ പിച്ചിനെതിരെ പരസ്യമായി വിമര്‍ശനം നടത്തിയപ്പോള്‍ പിന്നാലെ സുരേന്ദറിനെ ബിസിസിഐ പുറത്താക്കി. എന്നാല്‍ തങ്ങള്‍ ഏത് പിച്ചിലും കളിക്കാന്‍ താരങ്ങള്‍ തയ്യാറാവണമെന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം.അതേസമയം കണക്കുകളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ടീം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇന്ത്യ 13 ഉം കിവികള്‍ 10 ഉം മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ ഫലം സമനിലയായി. അവസാന പത്തുവര്‍ഷത്തിനിടെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും മാത്രമേ ഇന്ത്യയില്‍ ടി20 പരമ്പര നേടിയിട്ടുള്ളൂ. 55 പരമ്പരകളില്‍ 47ലും ഇന്ത്യക്കായിരുന്നു ജയം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…