മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയര്‍ത്തി. നേരത്തെ 15 ലക്ഷമായിരുന്ന പരിധിയാണ് നിലവില്‍ 30 ലക്ഷം രൂപയാക്കിരിക്കുന്നത്. 60 വയസ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഇത്. ആദായ നികുതി വകുപ്പിന്റെ 80 സി പ്രകാരം നികുതി ഇളവ് കിട്ടുന്ന പദ്ധതിയാണ് ഇത്. പദ്ധതിപ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയായിരുന്നു. നിക്ഷേപിക്കാവുന്ന ഏറ്റവും കൂടിയ തുക നേരത്തെ 15 ലക്ഷമായിരുന്നു. ഇതാണ് നിലവില്‍ 30 ലക്ഷമാക്കി ഉയര്‍ത്തിയത്.മുതിര്‍ന്ന പൗരന്മാരുടെ നിക്ഷപ പദ്ധതിയുടെ പലിശ നിരക്ക് 8% ആക്കി ഉയര്‍ത്തിയിരുന്നു. അഞ്ച് വര്‍ഷമാണ് പദ്ധതി കാലയളവ്. നിക്ഷേപകന് വേണമെങ്കില്‍ മൂന്ന് വര്‍ഷം കൂടി പദ്ധതി നീട്ടിയെടുക്കാവുന്നതാണ്. ഓരോ ക്വാര്‍ട്ടറിലും ലഭിക്കുന്ന പലിശ വാങ്ങിയില്ലെങ്കില്‍ അതിന് പ്രത്യേകം പലിശ ലഭിക്കുന്നതല്ല. ബാങ്ക് വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ ഈ പദ്ധതിയില്‍ പങ്കാളികളാകാം. വയസ് തെളിയിക്കുന്ന രേഖ, അഡ്രസ് പ്രൂഫ്, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കി നിക്ഷേപം ആരംഭിക്കാം.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…