ന്യൂഡല്‍ഹി :ലോകത്തിലെ ഏറ്റവും സമ്ബന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. അദാനിയെ പിറകിലാക്കിയാണ് ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ഇടം പിടിച്ചത്. മുന്‍പ് 84.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു. പിന്നീട് വന്‍ കുതിപ്പോടെ എല്‍വിഎംഎച്ച് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും ടെസ്ല സിഇഒ എലോണ്‍ മസ്‌കിനെയും പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ 121 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നതോടുകൂടി അദാനി ഓഹരികള്‍ വിപണിയില്‍ നിന്ന് ഇടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ഏഴാം ക്ലാസില്‍ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികള്‍ക്ക് അഭിമാനം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാര്‍ഢ്യത്ത…