പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉടന്‍ ആരംഭിക്കും. താരങ്ങള്‍ മത്സരങ്ങള്‍ക്കായുളള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. പരിശീലനത്തില്‍ ഏര്‍പ്പെടുന്ന താരങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മണിക്കുട്ടന്‍, സിജു വില്‍സന്‍, വിജയ് യേശുദാസ് തുടങ്ങിയവരെ വീഡിയോയില്‍ കാണാം. മനു ചന്ദ്രനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.ഉന്മേഷത്തോടെ പരിശീലനത്തില്‍ മുഴുകിയിരിക്കുകയാണ് താരങ്ങള്‍. 2014 ,2017 സമയത്ത് കേരള സ്‌ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ കാപ്റ്റണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ ക്രിക്കറ്റ് ക്ലബായ സെലിബ്രിറ്റി ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേര്‍ന്നാണ് ഇത്തവണ ടീം രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ട് സി3 കേരള സ്‌ട്രൈക്കഴ്സ് എന്ന പേരിലാകും ടീം അറിയപ്പെടുക. ഫെബ്രുവരി 6ന് ലീഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ ഒന്നിച്ച് ഗ്രൗണ്ടിലിറങ്ങുന്നതു കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണിമുകുന്ദന്‍,അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, വിവേക് ഗോപന്‍, ഷഫീഖ് റഹ്‌മാന്‍, വിനു മോഹന്‍, സൈജു കുറുപ്പ്, അന്റണി വര്‍ഗീസ്, നിഖില്‍ കെ മേനോന്‍, ജീന്‍ പോള്‍ ലാല്‍, പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്സാണ്ടര്‍, സഞ്ജു ശിവറാം എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…