ടെസ്ല ഇന്‍ക് ചീഫ് എക്സിക്യൂട്ടീവായ ഇലോണ്‍ മസ്‌ക് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രയോഗിക്കാന്‍ പോകുന്ന മാസ്റ്റര്‍ പ്ലാന്‍ മാര്‍ച്ച് 1 ന് കമ്ബനിയുടെ ആദ്യ നിക്ഷേപക ദിനം ആചരിക്കുമ്‌ബോള്‍ വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.നിരവധി പ്ലാനുകളും കാഴ്ച്പാടുകളും ഉളള വാഹനി നിര്‍മാണ കമ്ബനിയാണ് ടെസ്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.ഓഗസ്റ്റില്‍ ടെസ്ലയുടെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ വച്ചാണ്, തന്റെ മാസ്റ്റര്‍ പ്ലാനിന്റെ മൂന്നാം ഭാഗം കാര്‍ ഉല്‍പ്പാദനവും ബാറ്ററി സാമഗ്രികളും ഘടകങ്ങളും പോലെയുള്ള വിതരണ ശൃംഖലയെ പറ്റിയായിരിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ടെസ്ലയുടെ അടുത്ത തലമുറ വാഹനങ്ങളാണ് മസ്‌കിന്റെ ലക്ഷ്യം.കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ടെസ്ലയുടെ ഓഹരികള്‍ വിപണിയില്‍ വന്‍ തിരിച്ചടിയാണ് നല്‍കിയത്, കാരണം മറ്റൊന്നുമല്ല മസ്‌ക് തന്റെ ട്വിറ്റര്‍ വാങ്ങുന്നതിന് വേണ്ടി ടെസ്ലയുടെ ഓഹരികള്‍ വിറ്റതിനാല്‍ മറ്റ് ഓഹരി ഉടമകള്‍ മസ്‌കിനെതിരെ കേസ് നല്‍കുകയും അത് അല്‍പ്പം ക്ഷീണം ഉണ്ടാക്കിയെന്നത് സത്യമാണ്.ഒരു സമയത്ത് വാഹന വ്യവസായത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചവരില്‍ ഒരു ബ്രാന്‍ഡായിരുന്നു ടെസ്ല, കഴിഞ്ഞ വര്‍ഷം ഒരു വാഹനത്തിന്റെ ലാഭത്തില്‍ ഏറ്റവും പ്രധാന എതിരാളികളെക്കാള്‍ മികച്ച ലീഡ് നേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2022-ന്റെ മൂന്നാം പാദത്തില്‍ ടെസ്ല ഒരു വാഹനത്തിന്റെ മൊത്ത ലാഭത്തില്‍ $15,653 നേടി. അതായത് ഫോക്സ്വാഗണ്‍ എജിയുടെ ഇരട്ടിയിലധികം, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ നാലിരട്ടിയോളം വരും, ഫോര്‍ഡ് മോട്ടോര്‍ കമ്ബനിയേക്കാള്‍ അഞ്ചിരട്ടി.സെമികണ്ടക്ടറുകളുടേയും മറ്റ് സാമഗ്രികളുടേയും ക്ഷാമം വാഹന വ്യവസായ ഉല്‍പ്പാദനം കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. 2008-ലെ സാമ്ബത്തിക പ്രതിസന്ധിക്ക് ശേഷം GM പോലുള്ള വാഹന നിര്‍മ്മാതാക്കള്‍ പിന്തുടരുന്ന ലാഭ-ഓവര്‍-വോളിയം തന്ത്രങ്ങളെ ഇപ്പോള്‍ വെല്ലുവിളിക്കാനും അതിന്റെ ഉല്‍പ്പാദന-ചെലവ് നേട്ടം വില കുറയ്ക്കാനുമുള്ള ടെസ്ലയുടെ തീരുമാനം ഇപ്പോള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.ഉല്‍പ്പാദനച്ചെലവ് നിയന്ത്രിക്കുന്നതിന് വേണ്ടി, ടെസ്ല പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് അതായത് ചെറിയ ലോഹ ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ വലിയ കാസ്റ്റിംഗുകള്‍ ഉപയോഗിക്കുന്നത് പോലെ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹെന്റി ഫോര്‍ഡ് തന്റെ നൂതനമായ വന്‍തോതിലുള്ള ഉല്‍പ്പാദന സമ്ബ്രദായം പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണ് മോഡല്‍ ടിയുടെ വില കുറച്ചത്.1980-കളിലും 1990-കളിലും, ഡെട്രോയിറ്റ് വാഹന നിര്‍മ്മാതാക്കള്‍ പൊരുത്തപ്പെടാന്‍ പാടുപെടുന്ന വിലയില്‍ ഫീച്ചറുകള്‍ നല്‍കാന്‍ ടൊയോട്ട അതിന്റെ ചെറിയ ഉല്‍പ്പാദന സംവിധാനം നല്‍കിയ കോസ്റ്റ് ലീഡ് ഉപയോഗിച്ചു. ഇപ്പോള്‍, ടെസ്ലയുടെ സമ്മര്‍ദ്ദത്തില്‍ ടൊയോട്ട അതിന്റെ തന്ത്രം റീബൂട്ട് ചെയ്യുകയാണ്. 2022-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും ആഗോളതലത്തിലെയും മൊത്തത്തിലുള്ള വിപണിയെക്കാള്‍ ഇലക്ട്രിക് വാഹന ഡിമാന്‍ഡ് വളര്‍ന്നിരിക്കുകയാണ്. 2022-ല്‍ ഫോര്‍ഡ് അതിന്റെ ഇലക്ട്രിക് എഫ്-150 പിക്കപ്പിന്റെ വില 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.ചൈനയിലും മറ്റ് ഏഷ്യന്‍ വിപണികളിലും ടെസ്ല വില കുറച്ചു, ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നും ഏറ്റവും വലിയ ഒറ്റ ഇവി വിപണിയില്‍ വിലയുദ്ധമായി മാറിയേക്കാവുന്നതിനെ പിന്തുടരാന്‍ BYD ഉള്‍പ്പെടെയുള്ള എതിരാളികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ജര്‍മ്മനിയില്‍, മോഡല്‍ 3, മോഡല്‍ Y എന്നിവയുടെ വിലയില്‍ ടെസ്ല ഏകദേശം 1 ശതമാനം മുതല്‍ 17 ശതമാനം വരെ കുറഞ്ഞു. ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളിലും വില കുറച്ചു. ഫ്രാന്‍സില്‍, 44,990 യൂറോയ്ക്ക് മോഡല്‍ 3 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 47,000 യൂറോയുടെ പരിധിയിലുള്ള ഒരു ഇവി സ്‌കീമില്‍ 5,000 യൂറോയുടെ ഗവണ്‍മെന്റ് സബ്സിഡി വഴി കൂടുതല്‍ കിഴിവ് ലഭിക്കും.അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ടെസ്ല വില കുറച്ചു, കമ്ബനിയുടെ ഈ വിലകുറവ് ഇവി കാറുകള്‍ വാങ്ങണമെന്ന് ആഗ്രഹമുളളവര്‍ക്ക് താങ്ങാനാകുന്ന ഓഫറാണ്. ചില വൈദ്യുത വാഹനം വാങ്ങുന്നതിനായി യു.എസിലും ഫ്രാന്‍സിലും ലഭ്യമായ കിഴിവുകളും ഫെഡറല്‍ ടാക്‌സ് ക്രെഡിറ്റുകളും പ്രയോജനപ്പെടുത്താവുന്നതാണ്. 2021-ല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സും ചൈനയും ചേര്‍ന്ന് ടെസ്ല വില്‍പ്പനയുടെ 75 ശതമാനവും വഹിച്ചിരുന്നു, എന്നാല്‍ ഇത് യൂറോപ്പില്‍ വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…