റിയാദ്: വെറുതയല്ല ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സൗദി കോടികള്‍ വാരിയെറിഞ്ഞത്. ഇന്ന് അല്‍ നസറിനായി നാല് എണ്ണം പറഞ്ഞ ഗോളുകളാണ് താരം നേടിയത്.ഇന്ന് അല്‍ വെഹ്ദയ്ക്കെതിരേയാണ് താരം യഥാര്‍ത്ഥത്തില്‍ തന്റെ വരവറിയിച്ചത്. റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിക്കുകയും ലീഗിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്തു. 21, 40, 53, 61 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. നാല് ഗോള്‍ നേട്ടത്തോടെ ക്ലബ്ബ് ഫുട്ബോളില്‍ 500 ഗോളെന്ന അപൂര്‍വ്വ നേട്ടവും താരം തന്റെ പേരിലാക്കി. നിലവില്‍ 501 ഗോളുകളാണ് റോണോയുടെ പേരിലുള്ളത്. തുടക്കം മുതലെ താരം മിന്നും ഫോമിലായിരുന്നു. ഒമ്ബതാം തവണയാണ് റൊണാള്‍ഡോ ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ നേടുന്നത്. 2019ല്‍ ലിത്വാനിയയ്ക്കെതിരെ യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഗോള്‍ പ്രകടനം.
റൊണാള്‍ഡോയുടെ ഗോളുകള്‍
സ്പോര്‍ട്ടിങ് ലിസ്ബണ്‍-മൂന്ന്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-103
റയല്‍ മാഡ്രിഡ്-311
യുവന്റസ്-81
അല്‍ നസര്‍-4

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…