ഇന്ത്യയുടെ ആഭ്യന്തര പേയ്മെന്റ്സ് ബാങ്ക് ആയ പേടിഎം ഒറ്റ ടാപ്പിലൂടെ അതിവേഗ യുപിഐ ലൈറ്റ് പേയ്‌മെന്റുകള്‍ സാധ്യമാക്കുന്ന പേടിഎം യുപിഐ ലൈറ്റ് അവതരിപ്പിച്ചു. യുപിഐ ലൈറ്റ് സാധ്യമാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക പേയ്‌മെന്റ് പ്ലാറ്റഫോം ആണ് പേടിഎം. ഇടപാടുകള്‍ നടക്കുന്ന പീക്ക് ടൈമിലും ബാങ്കുകളുടെ സക്സസ് റേറ്റ് ഇഷ്യുകളിലും തടസ്സം വരാതെ ഇടപാട് നടത്തുവാന്‍ പേടിഎംലൈറ്റിന് സാധിക്കും. കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിങ്ങനെ ഒന്‍പതു ബാങ്കുകള്‍ പേടിഎം യുപിഐ ലൈറ്റ് സപ്പോര്‍ട്ട് ചെയ്യുന്നു.പേടിഎം യുപിഐ ലൈറ്റ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരേ സമയം 200 രൂപ വരെ മൂല്യമുള്ള ഇടപാടുകള്‍ പിന്‍ ഉപയോഗിക്കാതെ വേഗത്തിലും തടസ്സമില്ലാതെയും നടത്താനാകും. മാത്രമല്ല, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചാര്‍ജുകളില്ലാതെ യുപിഐ ബാലന്‍സ് അതേ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ കൈമാറാം. ഒരു ദിവസത്തെ എല്ലാ യുപിഐ ലൈറ്റ് ഇടപാടുകളും അക്കൗണ്ടില്‍ ഒരു എന്‍ട്രി ആയി കാണിക്കുന്നത് മൂലം ബാങ്ക് സ്റ്റേറ്റ്മെന്റ് വൃത്തിയായി കാണപ്പെടും. തലേ ദിവസത്തെ എല്ലാ ഇടപാടുകളും അടങ്ങിയ ഒരു എസ് എം എസ് ബാങ്കില്‍ നിന്ന് ഉപഭോക്താവിന് നേരിട്ട് ലഭിക്കും. യുപിഐ ലൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി യുപിഐ ലൈറ്റ് ആക്റ്റിവേഷനും ആയിരം രൂപ വാലറ്റില്‍ ഇടുകയും ചെയ്യുന്ന ഓരോ ഉപഭോക്താവിനും നൂറു രൂപ ക്യാഷ് ബാക് ലഭിക്കും.’ക്യൂ ആര്‍ന്റെയും മൊബൈല്‍ പേയ്‌മെന്റുകളുടെയും തുടക്കക്കാര്‍ എന്ന നിലയില്‍, ഞങ്ങള്‍ യുപിഐ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചു. സ്‌കെയില്‍ ചെയ്യാവുന്നതും ഒരിക്കലും പരാജയപ്പെടാത്തതുമായ പേയ്‌മെന്റുകളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഒരു ചുവടുവെയ്പ്പായി യുപിഐ ലൈറ്റ് സമാരംഭിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. പേടിഎം യുപിഐ ഉപയോഗിച്ച്, പേയ്‌മെന്റുകള്‍ ഒരിക്കലും പരാജയപ്പെടില്ല, ഇടപാടുകള്‍ വളരെ വേഗത്തിലാണ്, നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ അലങ്കോലങ്ങള്‍ കാണില്ല.’ പേടിഎം പേയ്‌മെന്റ് ബാങ്ക്വക്താവ്പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക…