ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നല്‍കിയ നോട്ടീസിനുളള മറുപടിയിലാണ് അദ്ദേഹം വീടൊഴിയുമെന്ന് വ്യക്തമാക്കിയത്.അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍ ഡല്‍ഹി തുഗ്‌ളക് ലെയ്നിലെ 12-ാം നമ്ബര്‍ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ടാണ് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 22നുള്ളില്‍ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.എസ് പി ജി സുരക്ഷ പിന്‍വലിച്ചതിനാലും ഔദ്യോഗിക നേതൃപദവികള്‍ ഇല്ലാത്തതിനാലും രാഹുലിന് എം പിയെന്ന നിലയില്‍ മാത്രമാണ് വസതിക്ക് അര്‍ഹതയുണ്ടായിരുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലോധി എസ്റ്റേറ്റില്‍ അനുവദിച്ച സര്‍ക്കാര്‍ ബംഗ്‌ളാവ് 2020 ജൂലായില്‍ എസ് പി ജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ ഒഴിപ്പിച്ചിരുന്നു.അതേസമയം, ഔദ്യോഗിക വസതി ഒഴിയുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ സി ആര്‍ പി എഫ് അവലോകനം ചെയ്യും. എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷ കുറച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.അതിനിടെ, അയോഗ്യനാക്കുന്നതിന് ഇടയാക്കിയ പ്രസംഗം നടത്തിയ കോലാറിലേക്ക് വീണ്ടും പോകാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ഏപ്രില്‍ അഞ്ചിന് ഇവിടെ വന്‍ പ്രതിഷേധപരിപാടിക്ക് കളമൊരുക്കാനാണ് കോണ്‍ഗ്രസ് നീക്കം. വിവാദ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് പ്രതിഷേധത്തിനുള്ള വേദിയൊരുക്കി പ്രചാരണ പരിപാടി നടത്തും. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അയോഗ്യതാവിഷയം പ്രധാന പ്രചാരണ വിഷയമാക്കാനാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.മോദി സമുദായത്തെ അപമാനിച്ചു എന്ന കേസില്‍ സൂറത്തിലെ സി ജെ എം കോടതിയാണ് രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ വച്ചാണ് രാഹുല്‍ കേസിനാധാരമായ പ്രസംഗം നടത്തിയത്. മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ബി ജെ പി എം എല്‍ എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുലിന്റെ പരാമര്‍ശം മോദി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…