തിരുവനന്തപുരം: തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള ടെര്‍മിനലിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.പേട്ട സ്വദേശി അനില്‍കുമാര്‍ എന്നയാളാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. നോബിള്‍, അശോക്, രഞ്ജിത് എന്നിവരാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരതരമാണെന്നാണ് അറിയുന്നത്.അറ്റകുറ്റപ്പണിയുടെ ഭാഗമായി കയറില്‍ കെട്ടി ലൈറ്റ് ഉയര്‍ത്തുന്നതിനിടെ കയര്‍ പൊട്ടി തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. അനില്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…