കൊല്ലം: നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി പിടിയില്‍.പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയാണ് പിടിയിലായത്. ലേഡീസ് സ്റ്റോര്‍ നടത്തിവരികയായിരുന്ന ഇവരെ കൊട്ടാരക്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.തന്റെ കടയുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന്റെ പേരില്‍ യുവതി പതിവായി ആളുകളോട് വഴക്കിട്ടിരുന്നു. കഴിഞ്ഞാഴ്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രതി മര്‍ദിച്ചിരുന്നു. തെറിവിളിയും കല്ലേറുമൊക്കെയായി. അടിയുടെ വീഡിയോ ഓട്ടോ ഡ്രൈവറായ കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്ത് പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇതിനെക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി.താന്‍ വീഡിയോ എടുത്തില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ ചെവികൊണ്ടില്ല. കമ്ബിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തന്റെ കടയിലേക്ക് തിരികെ പോയി. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്തതോടെ അന്‍സിയ ഒളിവില്‍ പോകുകയായിരുന്നു.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…