കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഞായറാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാദ്ധ്യതയില്ലെന്നും ആരെങ്കിലും തീ വച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണെന്നും അതിനാല്‍ത്തന്നെ പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാദ്ധ്യതയുണ്ടെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. തീപിടിത്തവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും പ്ലാന്റിലെ ജീവനക്കാരുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ സംശയിക്കത്തക്ക ഒന്നുമില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…