കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങല്‍ പ്രചരിപ്പിച്ചയാള്‍ പൊലീസ് പിടിയില്‍. പള്ളിത്തോട്ടം ഗലീലിയോ നഗര്‍16 ല്‍ എബിന്‍ പോളിനെയാണ് (22) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.വിദേശത്തായിരിക്കെ പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുകയുമായിരുന്നു.പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…