റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒട്ടേറേ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.സൗദി അറേബ്യയിലെ മഹായിലാണ് അപകടമുണ്ടായത്. ബംഗ്‌ളാദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ജിദ്ദ റൂട്ടിലെ അബഹയ്ക്കും മഹായിലിനും ഇടയിലുള്ള ഷഹാര്‍ അല്‍റാബത്ത് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് . ബസ് അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നു. 20-ല്‍ അധികം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.പരിക്കേറ്റ 18 പേരെ മഹായിലെ ജനറല്‍ ആശുപത്രി, അബഹ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇന്ത്യാക്കാരാരും അപകടത്തിലുള്‍പ്പെട്ടിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…