അര്‍ബുദം മടങ്ങി വന്നതല്ല ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വിപി ഗംഗാധരന്‍. കൊറോണയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.രണ്ട് തവണാണ് അര്‍ബുദത്തെ അതിജീവിച്ച് തിരികെ ആരോഗ്യവാനായി ജീവിതത്തിലേക്കെത്തിയത്. അതിജീവനത്തിന്റെ സന്ദേശം മറ്റ് രോഗികള്‍ക്കും പകര്‍ന്ന് നല്‍കിയ ഇന്നസെന്റ് ഉദാത്ത മാതൃക തന്നെയായാിരുന്നു. അതിനിടയിലാണ് ക്യാന്‍സറല്ല അദ്ദേഹത്തിന്റ ജീവന്‍ അപഹരിച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കിയത്.അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് അദ്ദേഹത്തെ രണ്ടാഴ്ച മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ നില വഷളാക്കുകയായിരുന്നു.അറുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇന്നസെന്റ് പകര്‍ന്നാടിയത് കളിയും കാര്യവുമുള്ള ചിന്തകളും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമുഹൂര്‍ത്തങ്ങളുമായിരുന്നു. തൃശൂര്‍ ശൈലിയിലുള്ള ഇന്നസെന്റിന്റെ സംസാരം തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ഒരുകാലത്ത് മലയാളസിനിമയില്‍ സൂപ്പര്‍ഹിറ്റായ സത്യന്‍ അന്തിക്കാട്, ഫാസില്‍, സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്നസെന്റ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…