കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി വധശ്രമക്കേസില്‍ മൂന്നു പ്രതികള്‍മാത്രം ശിക്ഷിക്കപ്പെടുമ്‌ബോള്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ട സി.പി.എം നേതാക്കളെയെല്ലാം കോടതി വെറുതെവിട്ടു.ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഭവം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്, പതിറ്റാണ്ടിനിപ്പുറം വിധിയും. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്കുനേരെ അക്രമം നടന്നത്. കോടതി വിട്ടയച്ചവരില്‍ ഒന്നാം പ്രതി മുന്‍ പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍, രണ്ടാം പ്രതി മുന്‍ ധര്‍മടം എം.എല്‍.എ കെ.കെ. നാരായണന്‍ എന്നിവരും പെടും.മൂന്നു മുതല്‍ ആറുവരെ പ്രതികളായ ഡി.വൈ.എഫ്.ഐ നേതാക്കളായ പി.കെ. ശബരീഷ് കുമാര്‍, കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ, മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്തംഗം എന്നിവരും വെറുതെവിട്ടവരില്‍പെടും.ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്കുമാത്രമാണ് പാര്‍ട്ടിയുമായി ബന്ധം. മറ്റു രണ്ടുപേരായ സി.ഒ.ടി. നസീര്‍, സി. ദീപക് എന്നിവര്‍ പാര്‍ട്ടിയില്‍നിന്ന് നേരത്തെ പുറത്തുപോയവരാണ്. ഇതില്‍ തലശ്ശേരി മുന്‍നഗരസഭ കൗണ്‍സിലര്‍ കൂടിയായ സി.ഒ.ടി. നസീര്‍ വിമതനായി പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് കണ്ണൂരില്‍ നടത്തിയ അക്രമത്തില്‍ ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് നസീര്‍ മാപ്പുചോദിച്ചു.സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേരളമൊട്ടാക പ്രതിഷേധം നടക്കുന്ന കാലമായിരുന്നു അന്ന്. ഇതിന്റെ ഭാഗമായാണ് കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ അക്രമം നടന്നത്. യു.ഡി.എഫ് ഭരിക്കുന്ന കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസ് എറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണെന്നായിരുന്നു സി.പി.എമ്മിന്റെ വാദം. ഈ പശ്ചാത്തലത്തില്‍ കേസിലെ കൂടുതല്‍ പ്രതികളെയും വെറുതെവിട്ട കോടതിവിധി സി.പി.എമ്മിന് ആശ്വാസം പകരുന്നതുമാണ്.മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് സി.പി.എമ്മിന്റെ അന്നത്തെ ജില്ല സെക്രട്ടറി പി. ജയരാജന്‍, എം.വി. ജയരാജന്‍, സി.പി.ഐ ജില്ല സെക്രട്ടറി സി. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് ഇവരെ പരിപാടി നടക്കുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് കടക്കാന്‍ അനുവദിക്കാതെ പൊലീസ് തടയുകയായിരുന്നു. ഇതേതുടര്‍ന്നാണ് കണ്ണൂര്‍ കാല്‍ടെക്‌സില്‍ വെച്ച് അക്രമികള്‍ അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ രക്തം പൊടിഞ്ഞ നെറ്റിയുമായായിരുന്നു ഉമ്മന്‍ ചാണ്ടി പൊലീസ് കായികമേള സമാപന ചടങ്ങില്‍ പങ്കെടുത്ത്. പിന്നീട് രണ്ട് ചടങ്ങുകളില്‍ പങ്കെടുത്തതിനു ശേഷമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയത്.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…