അയോഗ്യത നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ. ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുലെന്ന് ഛത്തീസ്ഗഢില്‍ നിന്നുള്ള എംഎല്‍എ അമിതേഷ് ശുക്ല പറഞ്ഞു. മഹാത്മാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം.’ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധിയുമായി അദ്ദേഹത്തിന് ഒരുപാട് സാമ്യങ്ങളുണ്ട്. മഹാത്മാ ഗാന്ധി ദണ്ഡി യാത്ര നടത്തിയപ്പോള്‍, രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി. ഞാന്‍ അദ്ദേഹത്തെ ഒരു രാഷ്ട്രപുത്രന്‍ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു’- എഎന്‍ഐയോട് സംസാരിക്കവെ ശുക്ല പറഞ്ഞു.’സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബമാണ് എന്റേത്. മഹാത്മാഗാന്ധിയെക്കുറിച്ച് എന്റെ പിതാവില്‍ നിന്നും (അവിഭക്ത മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി ശ്യാമ ചരണ്‍ ശുക്ല) അമ്മാവനില്‍ നിന്നും (മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിദ്യാ ചരണ്‍ ശുക്ല) കേട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നത്, മഹാത്മാഗാന്ധിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ സമാനതകള്‍ ഉണ്ടെന്നാണ്.’- ശുക്ല തുടര്‍ന്നു.ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാന്‍ മഹാത്മാഗാന്ധിക്ക് കഴിയുമായിരുന്നു. 2004 ലും 2008 ലും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായില്ല. മഹാത്മാഗാന്ധി ദണ്ഡി മാര്‍ച്ചില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചതുപോലെ, പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷനും ഭാരത് ജോഡോ യാത്രയില്‍ രാജ്യത്തുടനീളം നടന്ന് ജനങ്ങളുമായി സംവദിച്ചു. സത്യമെന്ന ആയുധം ഉപയോഗിച്ച് ‘ബ്രിട്ടീഷ് സാമ്രാജ്യം’ അവസാനിപ്പിച്ച മഹാത്മാഗാന്ധിയെപ്പോലെ, രാഹുല്‍ നിര്‍ഭയമായി സത്യം പറയുകയാണെന്നും ശുക്ല പറഞ്ഞു.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…