ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നമ്മളെ തളര്‍ച്ചയിലേക്ക് എത്തിക്കുന്നതാണ് പലപ്പോഴും വേനല്‍ക്കാലം.കാരണം അത്രയേറെ ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം പ്രശ്നത്തിലാവുന്നു. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് പലപ്പോഴും രോഗത്തിലേക്ക് നമ്മളെ തള്ളിവിടുന്നത്. കുടലിന്റെ ആരോഗ്യത്തെ നമ്മള്‍ അറിഞ്ഞോ അറിയാതേയോ ഇതിലൂടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന് വേനല്‍ക്കാലത്ത് മതിയായ ജലാംശം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത് ദഹനത്തേയും കുടലിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്.പഞ്ചസാരയോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം എന്നതാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് നിങ്ങളുടെ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശരീരത്തിന് കൂടുതല്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടുതല്‍ പച്ചക്കറികളും ജലാംശം കൂടുതല്‍ നില്‍ക്കുന്ന ഭക്ഷണങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, പ്രകൃതിദത്ത പാലുല്‍പ്പന്നങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും സ്ഥിരമാക്കാവുന്നതാണ്. കുടലിന്റെ ആരോഗ്യത്തിനും ശരീരത്തില്‍ വേനലിനെ ചെറുക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
കുടലിന്റെ ആരോഗ്യത്തിന്
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവയും കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും വേനലിനെ എതിരിടുന്നതിനും സഹായിക്കുന്നു. ശരീരത്തിന് തണുപ്പ് നല്‍കുന്നതും കൂടാതെ കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ജലാംശം നല്‍കുന്ന പഴങ്ങള്‍
എപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന പഴങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഏറ്റവും നല്ല മാര്‍ഗ്ഗം വെള്ളം കുടിക്കുക എന്നതാണ്. എന്നാല്‍ എപ്പോഴും വെള്ളം കുടിക്കുന്നതിന് പകരം ജലാംശം നിലനിര്‍ത്തുന്ന തരത്തിലുള്ള പഴങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധികക്ണം. തണ്ണിമത്തന്‍, പൈനാപ്പിള്‍, മുന്തിരി എന്നിവയെല്ലാം ശീലമാക്കുക. ഇത് നിങ്ങളുടെ വേനല്‍ക്കാലത്ത് അസ്വസ്ഥതകള്‍ ചെറുക്കുന്നതിനും അത് വഴി ആരോഗ്യം സംരക്ഷിക്കുന്നതിനും സാധിക്കുന്നു. ഈ പഴങ്ങള്‍ എല്ലാം തന്നെ വേനലില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മികച്ച ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
തണുപ്പിക്കുന്ന പച്ചക്കറികള്‍
എപ്പോഴും ശരീരം തണുത്തിരിക്കണം എന്നായിരിക്കും എല്ലാവരും വേനല്‍ക്കാലത്ത് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഭക്ഷണത്തില്‍ തന്നെയാണ് ആദ്യത്തെ മാറ്റം വരുത്തേണ്ടത്. തണുത്ത പാനീയങ്ങളും മധുര പലഹാരങ്ങളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മധുരം പരമാവധി ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. കുക്കുമ്ബര്‍, സെലറി, ചീര എന്നിവയെല്ലാം ധധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന് തണുപ്പും കുടലിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഇതിന് വേണ്ടി നിങ്ങള്‍ക്ക് നല്ല കിടിലന്‍ സ്മൂത്തി തയ്യാറാക്കി കഴിക്കുന്നതും നല്ലതാണ്.
പ്രോബയോട്ടിക് സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍
പ്രോബയോട്ടിക് അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നതിന് നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയം എന്ന് പറയുന്നത് വേനല്‍ക്കാലം തന്നെയാണ്. തൈര്, കെഫീര്‍, യോഗര്‍ട്ട്, മോര് എന്നിവയെല്ലാം ശീലമാക്കാവുന്നതാണ.് ഇത് കുടലിന്റെ ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. കൂടാതെ വേനലിലെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ വേനല്‍ക്കാല പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.
ഹെര്‍ബല്‍ ടീ
നിങ്ങള്‍ക്ക് എന്തുകൊണ്ടും ശീലമാക്കാവുന്നതാണ് ഹെര്‍ബല്‍ ടീ. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് മാത്രമല്ല വേനല്‍ക്കാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പെപ്പര്‍മിന്റ് ടീ, ചമോമൈല്‍ ടീ, ഇഞ്ചി ചായ തുടങ്ങിയ ഹെര്‍ബല്‍ ടീകള്‍ നിങ്ങളുടെ കുടലിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും. ഈ ചായകള്‍ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി, റിലാക്സിംഗ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് കഠിനമായ വേനല്‍ക്കാലത്ത് നിങ്ങളുടെ കുടലിനെ ശാന്തമാക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്.