ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പുകള്‍ ഓണ്‍ലൈനില്‍ നടക്കാറുണ്ട്. ഇതുവഴി പണം തട്ടുന്നതും സ്ഥിരം കാഴ്ച്ചയാണ്. വ്യാജ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകള്‍ നിരവധി സമൂഹ മാധ്യമങ്ങളില്‍ കാണാം. ഒപ്പം തന്നെ തൊഴിലിടങ്ങളില്‍ പിരിച്ചുവിടലുകളും തുടങ്ങിയതോടെ ജോലി അന്വേഷിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ജോലി പരസ്യത്തില്‍ ക്ലിക്ക് ചെയ്ത ഡല്‍ഹി സ്വദേശിയായ യുവതിക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ ‘എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ’ എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ ആവശ്യപ്പെട്ട ഫോര്‍മാറ്റില്‍ തന്നെ വിശദാംശങ്ങള്‍ പൂരിപ്പിക്കുകയും ചെയ്തു. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രാഹുല്‍ എന്നയാളില്‍ നിന്ന് ഫോണ്‍ വരികയും തട്ടിപ്പുകാരന്‍ യുവതിയോട് ആദ്യം റജിസ്‌ട്രേഷന്‍ ഫീസായി 750 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടും ചെയ്തു.ശേഷം ഗേറ്റ്പാസ് ഫീസ്, ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയില്‍ നിന്ന് തട്ടിയെടുത്തു. രാഹുല്‍ എന്ന പേരില്‍ ഫോണ്‍ ചെയ്തയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലൊക്കേഷന്‍ കണ്ടെത്തിയാണ് പ്രതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് കൂടുതല്‍ പണം തട്ടിയെടുത്തതെന്നും കണ്ടെത്തി.രണ്ട് വര്‍ഷം മുന്‍പ് കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിനു ശേഷം തുടങ്ങിയതാണ് ഈ തട്ടിപ്പെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി വരുന്ന ഇത്തരം വ്യാജ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യരുതെന്നും അംഗീകൃത ജോബ് വെബ്‌സൈറ്റുകളില്‍ മാത്രം സന്ദര്‍ശിച്ച് തൊഴിലിന് അപേക്ഷിക്കാനും പൊലീസ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…