എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫി ട്രെയിനിലെത്തിയത് രണ്ട് കുപ്പി പെട്രോളുമായാണ്. പെട്രോള്‍ പോലുള്ള വസ്തുക്കള്‍ ട്രെയിനില്‍ നിരോധിതമാണെന്ന് അപ്പോള്‍ തീവണ്ടിയിലുണ്ടായിരുന്ന പല യാത്രക്കാര്‍ക്കും അറിയില്ലായിരുന്നു. സ്വകാര്യ ആവശ്യത്തിന് വേണ്ടി പെട്രോളുമായി ആരോ കയറിയതായാണ് ഷാരൂഖിനെ ആദ്യ ഘട്ടത്തില്‍ അവര്‍ കണക്കാക്കിയത്. എന്നാല്‍ വളരെ പെട്ടെന്നാണ് ഷാരൂഖ് ഈ പെട്രോള്‍ കുപ്പി തുറന്ന് ട്രെയിനില്‍ തീവച്ചത്. പെട്രോള്‍ മാത്രമല്ല, മറ്റ് ചില വസ്തുക്കളും ട്രെയിന്‍ യാത്രയ്ക്കിടെ നിരോധിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടില്ലാത്ത വസ്തുക്കളില്‍ ആദ്യ സ്ഥാനം ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ക്കാണ്. ഇവട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടില്ല. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള പെട്രോള്‍ പോലുള്ള ഇന്ധനങ്ങള്‍, മണ്ണെണ്ണ, പടക്കം മുതലായ പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ഒന്നും ട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതരുത്.കാലിയായ ഗ്യാസ് സിലിണ്ടറും യാത്രയില്‍ കൊണ്ടുപോകാന്‍ പാടില്ല. എന്നാല്‍ സുഖമില്ലാത്ത രോഗികള്‍ക്കൊപ്പം ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്നതില്‍ വിലക്കില്ല. ചത്ത കോഴി, താറാവ് പോലുള്ള വസ്തുക്കള്‍ നിരോധിതമാണ്. ആസിഡ്, ദ്രവിപ്പിക്കുന്ന വസ്തുക്കള്‍ എന്നിവയും കൈയില്‍ കരുതാന്‍ പാടില്ല.റെയില്‍വേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വസ്തുക്കള്‍ യാത്രയ്ക്കിടെ കൈയില്‍ കരുതുന്ന യാത്രക്കാരന് റെയില്‍വേ ആക്ട് സെക്ഷന്‍ 164 പ്രകാരം ആയിരം രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

CMRL എംഡിക്ക് വീണ്ടും ഇ ഡി നോട്ടീസ്; ആരോഗ്യ പ്രശ്നമുണ്ട് ഹാജരാകാനാവില്ലെന്ന് ശശിധരന്‍ കര്‍ത്ത

സി എന്‍ ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നല്‍…